Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സ്വബ്‌റ കൂട്ടക്കൊലയില്‍ കുടുംബത്തിലെ 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – ഗാസയിലെ സ്വബ്‌റ ഡിസ്ട്രിക്ടില്‍ 2023 ല്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭാര്യയും മക്കളും പേരമക്കളും അടക്കം സ്വന്തം കുടുംബത്തില്‍ പെട്ട 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകുന്ന മനസ്സുമായാണ് ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയിലെത്തി പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നത്. ഗാസയില്‍ നിന്ന് ഈജിപ്ത് വഴിയാണ് ഡോ. ഉമര്‍ അല്‍ഹസായിന അടക്കം 500 ഹാജിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലൂടെ മക്കയിലെത്തിയത്.

    കിംഗ് സല്‍മാന്‍ ഹജ് പ്രോഗ്രാമിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായാണ് ഡോ. ഉമര്‍ ഗാസയില്‍ നിന്ന് ഹജിനെത്തിയത്. ഫലസ്തീനില്‍ നിന്ന് ഇത്തവണ ആയിരം പേര്‍ക്കാണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ 500 പേര്‍ ഗാസയില്‍ നിന്നും 500 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ളവരാണ്. ഇസ്രായില്‍ ആക്രമണങ്ങളില്‍ രക്തസാക്ഷികളായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കാണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജിന് അവസരമൊരുക്കിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    2023 ല്‍ ഗാസയിലെ സ്വബറ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ വ്യോമസേന നടത്തിയ ദാരുണമായ ആക്രമണത്തില്‍ അനുഭവിച്ച നഷ്ടത്തിന്റെ വേദനയുമായി മല്ലിട്ടാണ് ഡോ. ഉമര്‍ ഹജ് കര്‍മം നിര്‍വഹിക്കുന്നത്. ആക്രമണത്തില്‍ 100 ഓളം പേര്‍ മരിച്ചു. അതില്‍ മുക്കാലും ഡോ. ഉമറിന്റെ ഭാര്യ, കുട്ടികള്‍, പേരക്കുട്ടികള്‍ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഡോ. ഉമര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തകര്‍ന്ന് തരിപ്പണമായ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് അദ്ദേഹം ജീവനോടെ പുറത്തുവന്നു.
    ദാരുണമായ ആക്രമണത്തിന് ഏകദേശം വര്‍ഷത്തിനുശേഷം, ഈ കൊല്ലം കിംഗ് സല്‍മാന്‍ ഹജ് പ്രോഗ്രാമിലേക്ക് ഡോ. ഉമറിനെ തെരഞ്ഞെടുത്തു. അഗാധമായ നഷ്ടത്തില്‍ ഇത് അദ്ദേഹത്തിന് അല്‍പം ആശ്വാസമായി. സൗദി അറേബ്യയുടെ ഊഷ്മളമായ സ്വീകരണവും ഉദാരമായ ആതിഥ്യമര്യാദയും ഹജ് നിര്‍വഹിക്കാന്‍ കഴിഞ്ഞ എല്ലാ ദുഃഖിതരായ മുസ്‌ലിംകളുടെയും മുറിവുകള്‍ ഉണക്കി. ഞങ്ങള്‍ സൗദിയില്‍ എത്തിയപ്പോള്‍, ഞങ്ങളുടെ സൗദി സഹോദരങ്ങള്‍ ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നത് ഞങ്ങള്‍ കണ്ടു. അവരുടെ കണ്ണുകളിലും പ്രവൃത്തികളിലും ഹൃദയങ്ങളിലും ഞങ്ങള്‍ ഇത് കണ്ടു. സ്‌നേഹം, സാഹോദര്യം, ആത്മാര്‍ഥത, സാഹോദര്യം എന്നിവ ഞങ്ങള്‍ കണ്ടെത്തി.


    പുണ്യഭൂമിയില്‍ വെച്ച് ഡോ. ഉമര്‍ തന്റെ മുഴുവന്‍ കുടുംബത്തിന്റെയും ജീവന്‍ അപഹരിച്ച ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഓര്‍ത്തെടുത്തു. 2023 നവംബര്‍ 23 വ്യാഴാഴ്ച ഗാസ നഗരത്തിന് തെക്കുള്ള സ്വബ്‌റ ഡിസ്ട്രിക്ടിലുള്ള അല്‍ഹസായിന, അബൂശരീഅ കുടുംബങ്ങള്‍ കഴിയുന്ന വീടുകള്‍ക്കു മേല്‍ ഇസ്രായില്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. ഈ കൂട്ടക്കൊലയില്‍ 93 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതിന്റെ ഫലമായി എന്റെ നാല് ആണ്‍മക്കളും, എന്റെ ഭാര്യയും പേരക്കുട്ടികളും അടക്കം എന്റെ വീട്ടിലെ 70 കുടുംബാംഗങ്ങള്‍ രക്തസാക്ഷികളായി. സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനോടെ പുറത്തുവന്നു. ഇപ്പോള്‍ എനിക്ക് സൗദി അറേബ്യ, വിശുദ്ധ കഅബാലയം എന്നിവ കാണാനും ഹജ് കര്‍മം നിര്‍വഹിക്കാനും കഴിഞ്ഞു. എന്റെ വീട് നശിപ്പിക്കപ്പെടുകയും ഒരു മകന്‍ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം രക്തസാക്ഷികളാകുകയും ചെയ്തു. ദൈവത്തിന്റെ കൃപയും അനുഗ്രഹവും കൊണ്ടാണ് ഞങ്ങള്‍ രണ്ടു പേരും ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതുപോലുള്ള സാഹചര്യത്തില്‍ നിന്ന് പുറത്തുവരുന്ന ഒരാള്‍ വീണ്ടും ഭൂമിയിലേക്ക് ജനിച്ചുവീഴുന്നതുപോലെയാണ്. ഞങ്ങളുടെ പണവും വീടുകളും കുടുംബങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. പക്ഷേ ദൈവം ഞങ്ങളോട് കരുണ കാണിച്ചു. ഇത് അവന്റെ ഔദാര്യത്തിന്റെ ഭാഗമാണ്. സര്‍വശക്തന്‍ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യില്ല. ഞങ്ങള്‍ക്ക് അവനില്‍ പ്രത്യാശയുണ്ട്.

    ഗാസയിലും ഫലസ്തീനിലും ഞങ്ങള്‍ കഠിനവും അക്രമാസക്തവുമായ യുദ്ധത്തിന് വിധേയരാകുന്നു. ഗാസയിലെ കയ്‌പേറിയ യാഥാര്‍ഥ്യം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍, സൗദി അറേബ്യ, മറ്റു അറബ് രാജ്യങ്ങള്‍, അന്താരാഷ്ട്ര സമൂഹം എന്നിവരുടെ ശ്രമങ്ങള്‍ ദുരന്തം തടയാനും ഗാസയില്‍ ഫലസ്തീനികള്‍ അനുഭവിച്ച വിനാശകരമായ നഷ്ടങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി കരുണക്കായി പ്രാര്‍ഥിച്ചും അവശേഷിക്കുന്നവരുടെ സുരക്ഷക്കായി പ്രാര്‍ഥിച്ചും ഫലസ്തീനിന്റെ ആകാശത്ത് നിന്ന് ഈ ഇരുണ്ട കാര്‍മേഘം ഉടന്‍ അപ്രത്യക്ഷമാകാന്‍ മനമുരുകി പ്രാര്‍ഥിച്ചുമാണ് അനുഗ്രഹീത ഭൂമിയില്‍ ഓരോ നിമിഷവും താന്‍ ചെലവഴിക്കുന്നതെന്നും ഡോ. ഉമര്‍ അല്‍ഹസായിന പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hajj 2025
    Latest News
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.