മക്ക – ഇത്തവണ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഔദ്യോഗികമായി പുറത്തുവിട്ടു.
സൗദി അറേബ്യക്കകത്തും വിദേശങ്ങളില്‍ നിന്നുമുള്ള 16,73,230 പേരാണ് ഹജ് നിര്‍വഹിക്കുന്നത്. ഇക്കൂട്ടത്തില്‍ 15,06,576 പേര് വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,66,654 പേര് ആഭ്യന്തര തീര്‍ഥാടകരുമാണ്.
ആകെ തീര്‍ഥാടകരില്‍ 8,77,841 പേര് പുരുഷന്മാരും 7,95,389 പേര് വനിതകളുമാണ്. വിദേശ തീര്‍ഥാടകരില്‍ 14,35,017 പേര് വിമാന മാര്‍ഗവും 66,465 പേര് കര മാര്‍ഗവും 5,094 പേര് കപ്പല്‍ മാര്‍ഗവുമാണ് എത്തിയതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group