സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
Browsing: Syria
സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതും നിരപരാധികളുടെ രക്തം ചൊരിയുന്നതും ഹീനമായി നടപടിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സിറിയയില്‍ നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും വനിതകള്‍ക്ക് ബുര്‍ക്കിനി നിര്‍ബന്ധമാക്കി സിറിയന്‍ ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. ബീച്ചുകളും നീന്തല്‍ കുളങ്ങളും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് നിയമങ്ങള്‍ വിശദീകരിച്ചും അനുവദനീയമായ നീന്തല്‍ വസ്ത്രങ്ങള്‍ വ്യക്തമാക്കിയും സിറിയന്‍ ടൂറിസം മന്ത്രാലയം സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു.
ഹസകയിലെ റാസ് അല്‍ഐന്‍ ഗ്രാമപ്രദേശത്ത് നിന്ന് 2015 ല്‍ പതിനഞ്ചാമത്തെ വയസില്‍ രാജ്യം വിടുകയായിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെത്തിയ തലാല്‍ ഏഴു വര്‍ഷം അവിടെ താമസിച്ചു.
മുന്‍ സിറിയന്‍ ഭരണകൂടത്തിന്റെ ജയിലില്‍ വധശിക്ഷക്ക് വിധേയനാകാനിരുന്ന സിറിയയന്‍ യുവാവ് ഗാസി അല്‍മുഹമ്മദ് പുണ്യസ്ഥലങ്ങളുടെ ആത്മീയതയില്‍ അലിഞ്ഞ് ഹജ് കര്‍മം നിര്‍വഹിക്കുകയാണ്. സംയോജിത സംവിധാനത്തിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ക്കുമിടയില്‍ പുണ്യഭൂമിയിലേക്കുള്ള ഏറ്റവും മനോഹരമായ യാത്രയാണിത്. വേദനയുടെയും സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ശാന്തതയുടെയും വികാരങ്ങള്‍ ഗാസി അല്‍മുഹമ്മദ് മറച്ചുവെക്കുന്നില്ല. സൗദിയില്‍ ലഭിച്ച ഔദാര്യം മുറിവുകള്‍ ഉണക്കാനും നഷ്ടപ്പെട്ട സ്വത്വവും ഓര്‍മയും വീണ്ടെടുക്കാനും സഹായിച്ചു. വേദനകളുണ്ടായിരുന്നിട്ടും ഈ ആത്മീയ യാത്രയില്‍ ജീവിതത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടെത്തി – ഗാസി അല്‍മുഹമ്മദ് പറയുന്നു.
പരിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സിറിയൻ തീർഥാടകർക്ക് ആവശ്യമായ 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ വഴി സൗദി അറേബ്യ സിറിയയിൽ എത്തിക്കുന്നു.
സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമുള്ള മറ്റൊരു നയതന്ത്ര വിജയമാണിത്.
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഉം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരീസിൽ സംയുക്ത പത്രസമ്മേളനത്തിൽ
ഔദ്യോഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി പ്രവർത്തനപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾക്കിടയിൽ ഏകോപനം പുരോഗമിക്കുകയാണെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.