ദമാസ്‌കസ്– സിറിയയിലെ അലപ്പോയിലെ അല്‍ഹലക് ഡിസ്ട്രിക്ടില്‍ ഉടമയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി ജ്വല്ലറി കൊള്ളയടിച്ചു. യന്ത്രത്തോക്കുകളുമായി ജ്വല്ലറിയിലെത്തിയ രണ്ടംഗ സംഘമാണ് സ്ഥാപനം കൊള്ളയടിച്ചത്. ഉപയോക്താക്കളില്ലാത്ത തക്കം നോക്കി ജ്വല്ലറിയില്‍ ഓടിക്കയറിയ അക്രമികള്‍ ഉടമക്കും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു
ഇതിനു ശേഷം അക്രമികളില്‍ ഒരാള്‍ ജ്വല്ലറിയില്‍ നിന്ന് പുറത്തിറങ്ങി വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ അക്രമത്തിൽ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സമയത്ത് ജ്വല്ലറിയിലുണ്ടായിരുന്ന കൂട്ടാളി സ്വര്‍ണ്ണവും ആഭരണങ്ങളും ബാഗിലാക്കി പുറത്തിറങ്ങുകയും ഇരുവരും വാഹനത്തില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ സേന അന്വേഷണം തുടരുകയാണ്.
حلب
— وكالة ثقة (@thiqanewsagency) December 19, 2025
عملية سطو وقتل لصائغ ذهب#وكالة_ثقة pic.twitter.com/VS3VdaujY9



