ദമസ്കസ്– സൗദിയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 26,000 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി സിറിയൻ ആഭ്യന്തര മന്ത്രാലയം. ഹമാ നഗരത്തിലെ ഒരു ബസ് സ്റ്റേഷന്റെ ഗാരേജിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഗുളികകൾ ഇരുമ്പുകട്ടിലിനുള്ളിൽ ഒളിപ്പിച്ച് മുകളിൽ തടികൊണ്ടുള്ള മെത്ത വിരിച്ച് വിദഗ്‌ധമായ രീതിയിലാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. കൃത്യമായ നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയുമാണ് ലഹരിക്കടത്ത് തടയാൻ സാധിച്ചത്. മയക്കുമരുന്ന് മാഫിയകൾ എങ്ങനെ പ്രവർത്തിച്ചാലും അവ പരാജയ സുരക്ഷാസേനപ്പെടുത്താൻ തങ്ങളുടെ സുരക്ഷാസേന തയ്യാറാണെന്ന് മന്ത്രാലയം വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



