Browsing: spain

വാശിയേറിയ വനിതാ യൂറോ കപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇം​ഗ്ലണ്ടിന്റെ പെൺ പട കിരീടം ചൂടി. ഇരു ടീമുകളും ഓരോ ​ഗോളുകൾ വീതമടിച്ച് സമനിലയിൽ കലാശിച്ച കളി അന്തിമ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിധിയെഴുതിയത്

402 മത്സരങ്ങൾ, മുപ്പത്തിയെട്ടു ​ഗോളുകൾ, 61 അസിസ്റ്റുകൾ. കിരീടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ഏതൊരു ഫുട്ബോളറും മോഹിക്കുന്ന എണ്ണവും കനവുമാണ് വാസ്ക്വസിന്റെ അലമാരയിലുള്ളത്. 5 ചാമ്പ്യൻസ് ലീ​ഗ്, 3 ക്ലബ് വേൾഡ് കപ്പ്, 4 ലാലി​ഗാ ടൈറ്റിൽ, 3 സൂപ്പർ കപ്പ്, 1 കോപാ ഡെൽറെ ഇങ്ങനെ തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങളുമായാണ് താരം ബെർണാബ്യു വിടുന്നത്

ഗാസയില്‍ നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗാസ മുനമ്പില്‍ നടത്തുന്ന വംശഹത്യ കാരണം യൂറോപ്യന്‍ യൂനിയനും ഇസ്രായിലും തമ്മിലുള്ള പങ്കാളിത്ത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ച പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ സ്പാനിഷ് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. ഇസ്രായില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി എക്കാലവും ഓര്‍മിക്കപ്പെടും. യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്ത കരാര്‍ ഇസ്രായില്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ സ്‌പെയിനും അയര്‍ലന്‍ഡും 2024 ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു.

സ്പാനിഷ് താരം നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്. 2035 ജൂണ്‍ വരെയാണ് പുതിയ കരാര്‍. കരാറില്‍ മുമ്പത്തെ 58 മില്ല്യണ്‍ യൂറോയില്‍ നിന്ന് അന്‍പത് ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവോടെയാണ് പുതിയ റിലീസ് ക്ലോസ്.

ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തിന്റെ ഭാ​ഗമായ് ഖത്തര്‍ അമീര്‍ ശെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനിയും, സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.

അവസാനത്തെ കിക്ക് നവേസും ഗോളാക്കിയതോടെ സ്പെയിൻ വീണ്ടുമൊരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടു. മൈതാനത്തിൽ ക്രിസ്റ്റ്യാനോയും സംഘവും ആവേശത്തിലാറാടി.

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് സമീപം ഉന്നത അന്താരാഷ്ട്ര സംഘത്തിനു നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം. യൂറോപ്യൻ, ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള…

മാഡ്രിഡ്: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 2025 മെയ് 14-ന് പാർലമെന്റ് സെഷനിൽ ഇസ്രായേലിനെ “വംശഹത്യാ രാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലുമായുള്ള വ്യാപാര ബന്ധങ്ങളെ വിമർശിച്ച ഒരു…

സ്‌പെയിനിൽ നിന്ന് കുതിര സവാരിയായി ഹജിന് യാത്ര തിരിച്ച സംഘം സൗദി, ജോർദാൻ അതിർത്തിയിലെ അൽഹദീസയിൽ എത്തിയപ്പോൾ

പാരീസ് – സ്പെയിൻ മിഡ്ഫീൽഡറും മാഞ്ചസ്റ്റർ സിറ്റി താരവുമായ റോഡ്രിക്ക് ബാലൻഡിയോർ പുരസ്കാരം. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവും യൂറോ 2024 കിരീടവും നേടിയതിന്റെ പിൻബലത്തിലാണ്…