സകാക്ക: സ്‌പെയിനിൽ നിന്ന് കുതിര സവാരിയായി ഹജിന് പുറപ്പെട്ട തീർത്ഥാടക സംഘം അൽജൗഫ് പ്രവിശ്യയിൽ പെട്ട ഖുറയാത്തിൽ സൗദി, ജോർദാൻ അതിർത്തിയിലെ അൽഹദീസ അതിർത്തി പോസ്റ്റ് വഴി സൗദിയിൽ പ്രവേശിച്ചു. സ്‌പെയിനിൽ നിന്നുള്ള മൂന്നു തീർത്ഥാടകരും മൊറോക്കോയിൽ നിന്നുള്ള ഒരു തീർത്ഥാടകനുമാണ് സംഘത്തിലുള്ളത്.
അൽഹദീസ അതിർത്തി പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ട വകുപ്പുകൾ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങളും പരിചരണങ്ങളും നൽകി. അൽഹദീസ മർകസ് മേധാവി മംദൂഹ് അൽമുതൈരി തീർത്ഥാടക സംഘത്തെ സ്വീകരിച്ച് രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
അൽഹദീസ ഡെവലപ്‌മെന്റ് സൊസൈറ്റിയും പൂച്ചെണ്ടുകൾ വിതരണം ചെയ്ത് തീർത്ഥാടകരെ സ്വീകരിച്ചു. സൊസൈറ്റി പ്രസിഡന്റ് മാലിക് സൗആൻ അൽസർഹാനിയുടെയും അംഗങ്ങളുടെയും മേൽനോട്ടത്തിൽ ഹാജിമാർക്ക് മറ്റു സേവനങ്ങളും നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group