Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 22
    Breaking:
    • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
    • കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
    • സെന്‍സിബിള്‍ സൂര്യ; ഡല്‍ഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ
    • അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
    • ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World»Israel

    അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ

    ഫ്രാൻസും ഇറ്റലിയും ഇസ്രായിൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2025 Israel Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് സമീപം ഉന്നത അന്താരാഷ്ട്ര സംഘത്തിനു നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം. യൂറോപ്യൻ, ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള 30-ഓളം നയതന്ത്ര പ്രതിനിധികളും അംബാസഡർമാരും കോൺസൽമാരും അടങ്ങുന്ന സംഘത്തിനു നേരെയാണ് സൈന്യം ‘മുന്നറിയിപ്പ് വെടി’ വെച്ചത്. വെടിയൊച്ച കേട്ട് ഭയന്ന പ്രതിനിധി സംഘം ചിതറിയോടി.

    Israeli soldiers opened fire at a delegation of foreign diplomats, including around 30 ambassadors and consuls, who were visiting the Jenin area. https://t.co/CDe96brrKo pic.twitter.com/rr8zNbknG3

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Clash Report (@clashreport) May 21, 2025

    സംഭവത്തിൽ ഫ്രാൻസ്, ഇറ്റലി രാജ്യങ്ങൾ ഇസ്രായിൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഉന്നത സംഘത്തിനു നേരെയുള്ള വെടിവെപ്പ് അന്താരാഷ്ട്ര സമൂഹത്തിൽ വൻ വിമർശനങ്ങൾക്ക് വഴിവച്ചതോടെ ഇസ്രായിൽ സൈന്യം മാപ്പുപറഞ്ഞു.

    ജെനിനിൽ അനധികൃത ജൂത കുടിയേറ്റക്കാർക്കു വേണ്ടി ഇസ്രായിൽ ഫലസ്തീനികളുടെ വീടുകൾ വ്യാപകമായി പൊളിച്ചു നീക്കുന്നതിന്റെ നിജസ്ഥിതി അറിയാൻ ഫലസ്തീൻ അതോറിറ്റിയുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു അന്താരാഷ്ട്ര സംഘം. ഫ്രാൻസ്, യുകെ, കാനഡ, ഇറ്റലി, ചൈന, ജപ്പാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ, പ്രതിനിധികൾ ജെനിൻ അഭയാർത്ഥി ക്യാമ്പിന്റെ കിഴക്കൻ പ്രവേശന കവാടത്തിന് സമീപമെത്തിയപ്പോൾ ഇസ്രായിൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പ്രതിനിധികൾ പരിഭ്രാന്തരായി വാഹനങ്ങളിലേക്ക് ഓടിക്കയറി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

    അന്താരാഷ്ട്ര സംഘത്തിന്റെ സന്ദർശനത്തിന് മുൻകൂർ അനുമതി നൽകിയിരുന്നെങ്കിലും പ്രതിനിധികൾ നിർദിഷ്ട പാതയിൽ നിന്ന് വ്യതിചലിച്ചപ്പോൾ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് സൈനികർ വെടിവെച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഐഡിഎഫിന്റെ വെസ്റ്റ് ബാങ്ക് ഡിവിഷൻ മേധാവി ബ്രിഗേഡിയർ ജനറൽ യാക്കി ഡോൾഫ് ഒരു ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ‘സംഭവത്തെ തുടർന്നുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’ എന്നും അതത് രാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും ഐഡിഎഫ് പറഞ്ഞു.

    Une visite à Jénine, à laquelle participait un de nos diplomates, a essuyé des tirs de soldats israéliens. C’est inacceptable. L’ambassadeur d’Israël sera convoqué pour s’expliquer.

    Plein soutien à nos agents sur place et leur travail remarquable dans des conditions éprouvantes.

    — Jean-Noël Barrot (@jnbarrot) May 21, 2025

    അന്താരാഷ്ട്ര പ്രതിനിധികളെ പരിഭ്രാന്തരാക്കിയ സംഭവം ഹീനമായ കുറ്റകൃത്യവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണനയുമാണെന്ന് ഫലസ്തീൻ അതോറിറ്റി വിമർശിച്ചു. ഫ്രാൻസും ഇറ്റലിയും ഇസ്രായിൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട്, ഇസ്രായേൽ അംബാസഡറെ പാരിസിലും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി, റോമിലെ ഇസ്രായേൽ അംബാസഡറെയും വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

    Ho appena parlato con Alessandro Tutino il vice console d’Italia a Gerusalemme che sta bene e che era fra i diplomatici che sarebbero stati attaccati a colpi di arma da fuoco vicino al campo profughi di Jenin.Chiediamo al governo di Israele di chiarire immediatamente…

    — Antonio Tajani (@Antonio_Tajani) May 21, 2025

    ഈ വർഷം ജനുവരി 21 മുതൽ ജെനിനിൽ ഐഡിഎഫ് ‘ഓപ്പറേഷൻ അയൺ വാൾ’ എന്ന പേരിലുള്ള വൻ സൈനിക നടപടി നടത്തിവരികയാണ്. ‘തീവ്രവാദികളെ കണ്ടെത്തുന്നതിന്’ എന്ന പേരിൽ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ നടത്തുന്ന ഈ ഓപറേഷനിൽ 40,000-ത്തിലധികം പേർ ജെനിനിൽ നിന്ന് പലായനം ചെയ്യപ്പെട്ടു. 260-ലധികം കെട്ടിടങ്ങൾ തകർക്കപ്പെടുകയും നൂറുകണക്കിന് വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. ഓപറേഷനിൽ ജെനിനിൽ ഇതിനകം 38 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Diplomats Israel Italy Jenin Shooting spain
    Latest News
    കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
    21/05/2025
    കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
    21/05/2025
    സെന്‍സിബിള്‍ സൂര്യ; ഡല്‍ഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ
    21/05/2025
    അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
    21/05/2025
    ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ
    21/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.