ചെന്നൈ– ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണിരുന്ന നടി ഷക്കീല ഉംറ തീർത്ഥാടനത്തിനായി മക്കയിലേക്ക്. ഉംറക്ക് യാത്ര തിരിക്കുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷക്കീലയുടെ അടുത്ത സുഹൃത്ത് സതീഷ് ക്രിസ്റ്റഫറാണ് താരം ഉംറക്ക് പോകുന്ന വിവരം ആദ്യമായി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. “ഹാപ്പി ജേർണി മാ… നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു, മിസ് യു മാ” എന്ന കുറിപ്പോടെയാണ് സതീഷ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെന്നൈ എയർപോർട്ടിൽ വെച്ച് ബന്ധുക്കളോട് യാത്ര പറയുന്ന ഷക്കീലയുടെ വീഡിയോയും പുറത്തുവന്നു. സിനിമാ തിരക്കുകളിൽനിന്ന് വിട്ടുനിന്നിരുന്ന ഷക്കീല ചെന്നൈയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



