Browsing: Palestine

ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ജൂലൈ 28, 29 തീയതികളില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.

കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 പേർ മരിച്ചതായി ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. വിദേശ മന്ത്രിയായി ഫര്‍സീന്‍ ഒഹാനസ് ഫാര്‍താന്‍ അഗബകിയാനെയും ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായി സ്റ്റീഫന്‍ ആന്റണ്‍ സലാമയെയും നിയമിച്ചു.

വെസ്റ്റ് ബാങ്കിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ഇസ്രായിലി ബോർഡർ പോലീസ് ഉദ്യോഗസ്ഥനെ നോക്കി ചിരിക്കുന്ന ഫലസ്തീനി.

തെൽ അവിവ് – ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നീക്കവുമായി ഏകപക്ഷീയമായി മുന്നോട്ടു പോവുകയാണെങ്കിൽ ഗാസ മാതൃകയിൽ വെസ്റ്റ് ബാങ്കും ബലമായി പിടിച്ചെടുക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്.…

ഗാസ: തെക്കൻ ഗാസയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായിൽ പ്രതിരോധ സേന അറിയിച്ചു. സെർജന്റ് യിഷായ് എല്യാകിം…

തെൽ അവിവ്: ഫലസ്തീൻ പ്രദേശമായ ഗാസ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ സൈന്യത്തിന് അനുവാദം നൽകി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ ജനങ്ങളെ ബലമായി പുറത്താക്കുകയും ഭൂമി…

ജിദ്ദ – ഗാസയില്‍നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള പദ്ധതികള്‍ ചെറുക്കാനായി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്റോയില്‍ ഉടൻ അടിയന്തിര അറബ് ഉച്ചകോടി നടത്താന്‍ നീക്കം. ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന്…