മലപ്പുറം: പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ സംസ്ഥാനത്തെ ജില്ലാ പുനര്‍ക്രമീകരണം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. മലപ്പുറം വലിയ വിവേചനം നേരിടുന്നുവെന്നും ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി പി എം എ സലാം. മലപ്പുറം മാത്രമല്ല, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കുകയാണ് വേണ്ടതെന്നും സലാം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വിഭവ വിനോയഗത്തില്‍ വിവേചനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
’45 ലക്ഷത്തില്‍ പരം ജനസംഖ്യയുള്ള മലപ്പുറം ജില്ലക്കും 10 ലക്ഷത്തോളം ജനസം
ഖ്യയുള്ള പത്തനംതിട്ട ജില്ലക്കും ജില്ല അടിസ്ഥാനത്തില്‍ ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. ഒരു കലക്ടര്‍ ഒരോ ഓഫിസുകള്‍ തുടങ്ങിയവ. ഇത്മൂലം മലപ്പുറം വലിയ വിവേചനം നേരിടുന്നു. ഇത് ഒരു പാട് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി എല്ലാവര്‍ക്കും അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും ലഭ്യമാകണമെങ്കില്‍ ജനസംഖ്യാ അടിസ്ഥാനമാക്കി ജില്ലകള്‍ ക്രമീകരിക്കണം.അതുപോലെ താലൂക്കുകളും പുനര്‍ക്രമീകരിക്കണം. ജില്ല അടിസ്ഥാനത്തിലും തൂലൂക്ക് അടിസ്ഥാത്തിലുമുള്ള അശാസ്ത്രീയത പരിഹരിക്കണം. തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ല രണ്ടാക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മലപ്പുറത്ത് മൂന്നോ നാലോ ജില്ലകള്‍ വരേണ്ടതുണ്ടെന്നും പി എം എ സലാം പറഞ്ഞു.
കഴിഞ്ഞദിവസം, മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. നവാസ് മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്ത് കൊണ്ട് മുവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, കണക്കുകള്‍ പരിശോധിച്ചാല്‍ അതിനേക്കാള്‍ അനിവാര്യമാണ് മലപ്പുറത്ത് ഒരു പുതിയ ജില്ല വേണമെന്നതും നവാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







