Browsing: Kochi

സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കാൻ, വ്യാഴാഴ്ച പുലർച്ചെ 1.18 ന് ടേക്കോഫു ചെയ്ത എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ്398 ബോയിങ് 737-86എൻ വിമാനമാണ് കോഴിക്കോടിറങ്ങാതെ, രാവിലെ 9.06 ന് കൊച്ചിയിൽ ലാൻഡു ചെയ്തത്, വിമാനത്തിന്റെ ടയറുകൾ പൊട്ടിപ്പോയതാണ് എമർജൻസി ലാന്റിംഗിന് കാരണമായത്.

കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി അധികൃതർ

എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരനാണ് മുപ്പത്തിയഞ്ചുക്കാരനായ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസൺ എന്നായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. ഇയാളുടെ രാജ്യാന്തര ലഹരി സംഘങ്ങളുമായുള്ള ബന്ധങ്ങളും പുക മറഞ്ഞ് പുറത്തുവന്നു

കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്.…

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3 പൂർണ്ണമായും അറബിക്കടലിൽ മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റനെയും എൻജിനീയർമാരെയും കപ്പലിൽനിന്ന് മാറ്റി രക്ഷപ്പെടുത്തി.

കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ​ ​വെള്ളകെട്ട് മൂലം ഗതാ​ഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.