കൊച്ചി – നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് നൽകിയ ഹരജി തള്ളി കോടതി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹരജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്ര തോമസിന് മത്സരിക്കാൻ സാധിക്കില്ല.
മൂന്ന് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സാന്ദ്ര തോമസ് ഹരജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്നും വരണാധികാരിയെ നിയമിച്ചത് നിയമപരമല്ലെന്നും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടി സാന്ദ്ര നൽകിയ ഹരജിയാണ് കോടതി തള്ളിയത്. വിധി നിരാശാജനകമാണെന്നും ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറാണെന്നും സാന്ദ്ര പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group