കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മുനമ്പം ബസാറില്‍ മകള്‍ ശിവാത്മിക (6) നോടൊപ്പം ബസ്സ് കാത്ത് നില്‍ക്കവെയാണ് സമീപത്ത് നിര്‍മ്മാണം നടക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വീണത്. നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗം മൂടാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റ് കാറ്റത്ത് പറന്നുപോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് സിമന്റ് ഇഷ്ടികയാണ് താഴേക്ക് പതിച്ചതെന്ന് കരുതുന്നു. ഗുരുതരാവസ്ഥയില്‍ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. നിസാര പരുക്കുകളോടെ ശിവാത്മികയെ കുഴുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
Monday, August 31
Breaking:
- അല്‍മിന്‍ഹാദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണമുണ്ടായിട്ടില്ലെന്ന് യു.എ.ഇ
- സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും
- കാന്തപുരത്തിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ: സ്വന്തം സമുദായ കാര്യത്തിലാണ് അഭിപ്രായം പറഞ്ഞതെന്ന് സമസ്ത
- നബിയുടെ സേവന മാതൃക പൊതുപ്രവർത്തകർക്ക് വഴികാട്ടിയാകണം: സിംസാറുൽ ഹഖ് ഹുദവി
- റിയാദ് ടാക്കീസ് ‘പൊന്നോണം 2026’ ആഘോഷിച്ചു
