Browsing: Gaza

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സ്‌ഡെ ടെയ്മാന്‍ സൈനിക താവളത്തിലെ തടങ്കല്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ സൈനികര്‍ ഒരു ഫലസ്തീന്‍ തടവുകാരനെ ശാരീരികമായും ലൈംഗികമായും ആക്രമിക്കുന്നതിന്റെ വീഡിയോ ചോര്‍ത്തിയതിന് കുറ്റാരോപിതരായ ഏതാനും ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കുമെതിരെ വ്യാഴാഴ്ച ക്രിമിനല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ സൈന്യം വലിയ ആഭ്യന്തര കോളിളക്കം നേരിടുന്നു

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കൊപ്പം ഒലീവ് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് അമേരിക്കന്‍ വനിതാ ജൂത വളണ്ടിയര്‍മാരെ നാടുകടത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടു.

ഗാസയിൽ അമേരിക്ക സ്ഥാപിച്ച ഏകോപന കേന്ദ്രത്തിൽ പങ്കാളിത്തം വഹിക്കാൻ ഫ്രാൻസ് സിവിലിയന്മാരും സൈനികരും അടങ്ങിയ സംഘത്തെ ഇസ്രായിലിലേക്ക് അയച്ചതായി ഫ്രഞ്ച് വിദേശ മന്ത്രി ജീൻ-നോയൽ ബാരോട്ട് അറിയിച്ചു

ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടു