ജറൂസലം – ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴുത്തിൽ വാൾ വെക്കപ്പെട്ടതായി ഹമാസിന് തോന്നി, അവരുടെ ശക്തി കേന്ദ്രമായ ഗാസയിലേക്ക് ഇസ്രായിൽ സൈന്യത്തെ അയച്ചതിനാൽ തങ്ങൾ ഉന്മൂലനം നേരിടുകയാണെന്ന് മനസ്സിലാക്കിയ ഹമാസ് വെടിനിർത്തൽ കരാറിന് നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി.
പലവരും എന്നോട് യുദ്ധം നിർത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ ഹമാസും ഇറാനും നേടുന്നത് വലിയൊരു വിജയമായിരിക്കും. ഇത് നിങ്ങൾക്കും എനിക്കും അറിയാവുന്ന കാര്യമാണെന്ന് ഇസ്രായിലി നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു.
യുദ്ധം നിർത്തിവെച്ചിരുന്നെങ്കിൽ ഇസ്രായിലിലെ ജനങ്ങളെല്ലാം സൃഷ്ടാവിന്റെ അടുത്തേക്ക് പോകുമായിരുന്നുവെന്നും നെതന്യാഹു വാദിച്ചു. രാജ്യത്തെ ചിലരുടെ സഹായത്തോടെ ഹമാസ് ആവശ്യപ്പെട്ട നിബന്ധനകളോടെ കീഴടങ്ങി യുദ്ധം അവസാനിപ്പിക്കാൻ താൻ സമ്മതിച്ചില്ല. ലോകത്തുള്ള പല ഗവൺമെന്റുകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും സഹായത്തോടെയാണ് ഇസ്രായിൽ പ്രതിപക്ഷം യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി
നിങ്ങൾ പ്രതിരോധം ശക്തപ്പെടുത്തി, അവിടെയുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചു. മരിച്ചവരിൽ ഇപ്പോഴും അവിടെയുണ്ട്, അവരെയും തിരികെ എത്തിക്കും. ഒരു സൂപ്പർ പവർ എന്ന നിലയിൽ ഇസ്രായിലിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കി. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. റഫയിൽ ഇസ്രായിൽ സൈന്യത്തിന് നേരെ ഹമാസ് ആക്രമണം നടത്തി വെടി നിർത്തൽ കരാർ ലംഘിച്ചുവെന്നും അതിനാൽ തന്നെ 153 ടൺ ബോംബുകൾ ഉപയോഗിച്ച് ഇസ്രായിൽ ഹമാസിനെ തിരികെ ആക്രമിച്ചു. കരാർ ഹമാസിന് നമ്മളെ നമ്മളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസല്ല. നമുക്കെതിരെയുള്ള ആക്രമണത്തിന് വലിയ വില അവർ നൽകേണ്ടിവരുമെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇസ്രായിൽ സൗഹൃദത്തിന്റെ കൈ നീട്ടുന്നുണ്ട്. ദുർബലരായിട്ടല്ല ശക്തരായിട്ടുമാണ് സമാധാനം സ്ഥാപിക്കുന്നത്. ഇന്ന് കരുത്തുറ്റ ഒരു രാജ്യമാണ് ഇസ്രായിലെന്ന് എല്ലാവർക്കും അറിയാം. ചൊവ്വാഴ്ച രാജ്യത്ത് സന്ദർശനത്തിനെത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി നേരിടുന്ന വെല്ലുവിളികളെയും മറ്റു അവസരങ്ങളെയും കുറിച്ചും ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപും താനും മേഖലയിൽ സമാധാന കരാർ ഒപ്പുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ പാര്‍ലമെന്റ് ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു.



