തെല്‍അവീവ് – വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികൾ ഇസ്രായിൽ സന്ദർശിക്കുന്നു. ഹമാസും ഇസ്രായിലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ കരാറിനെ പിന്തുണച്ചുകൊണ്ട് ചർച്ച ചെയ്യാനാണ് ഇവർ ഇസ്രായിൽ സന്ദർശിക്കുന്നത്.
യുഎസ് പ്രസിഡന്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇന്നലെ ഇസ്രായിൽ സന്ദർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടിരുന്നു. ഇന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്രായിലിലെത്തും. ജെ ഡി വാൻസും കൂടിക്കാഴ്ച നടത്തണമെന്ന് നെതന്യാഹു അറിയിച്ചു. ഇസ്രായിലിന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങളെ തുടർന്ന് ഹമാസ് പ്രതിനിധി സംഘം ഈജിപ്ത്, ഖത്തർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
നിരവധി പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനുശേഷം സമാധാനം പുനസ്ഥാപിക്കാൻ അറബ് മധ്യസ്ഥരും അമേരിക്കയും ശക്തമാക്കുണ്ടെന്ന് പ്രമുഖ മാധ്യമമായ റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. റഫയിൽ നടന്ന ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതിനാലാണ് തിരിച്ചടിച്ചതെന്ന് ഇസ്രായിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇസ്രായിലിന്റെ ആക്രമണം വെടിനിർത്തൽ ലംഘനങ്ങളുടെ തുടർച്ചയാണെന്നും ലംഘനങ്ങളുടെ ഹമാസ് അറിയിച്ചു.



