Browsing: Arrest

കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി.

മക്കയില്‍ പൊതുസ്ഥലത്തു വെച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.

പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപനം നടത്തിയാണ് പ്രതിയായ സ്വാദിഖ് സഈദ് ഫര്‍ഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

കണ്ണടയിൽ ലൈറ്റ് കത്തുന്നത് ശ്രദ്ധയിൽ പെട്ട സുരക്ഷാ ജീവനക്കാരൻ കണ്ടതോടെയാണ് കള്ളി വെളിച്ചത്താവുന്നത്.

ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

സാമൂഹിക പരിപാടിക്കിടെ തോക്കുകള്‍ കൈയിലേന്തി നടന്ന രണ്ടു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തോക്കുകള്‍ കൈയിലേന്തി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

റിയാദ് – തലസ്ഥാന നഗരയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ മസ്ജിദിൽ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് കത്തി ഉപയോഗിച്ച് മറ്റൊരാളെ കുത്താന്‍…

വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

തലസ്ഥാന നഗരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.