തിരുവനന്തപുരം– ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ. ഗുജറാത്ത് അഹ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് പിടിയിലായത്. കണ്ണടയിൽ ലൈറ്റ് കത്തുന്നത് ശ്രദ്ധയിൽ പെട്ട സുരക്ഷാ ജീവനക്കാരൻ കണ്ടതോടെയാണ് കള്ളി വെളിച്ചത്താവുന്നത്.
ക്ഷേത്രത്തിനകത്തെന ഉൾഭാഗത്തെ ചില ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. ഗൂഗിൾ സ്മാർട്ട് ഗ്ലാസ് ആണ് ഇയാൾ ഉപയോഗിച്ചത്. ശ്രീ കോവിലിന്റെ ഭാഗത്ത് വെച്ചാണ് ക്ഷേത്രഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group