Browsing: Arrest

ഇറാൻ്റെ ആക്രമണങ്ങളെ പുകഴ്ത്തി സംസാരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ആറ് ഏഷ്യൻ പൗരന്മാരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സായുധ സേനയെ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന പ്രസ്താവനകളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും ദേശീയ കടമ നിര്‍വഹിക്കുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തു

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി യുവാവ് ഇബ്രാഹിം മുഹമ്മദ് മുഹ്‌സിന്‍ ജിബ്‌റാനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ജിസാന്‍ പോലീസ് അറസ്റ്റ് ചെയ്തു

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 127 പേരെ ജനുവരി മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റില്‍.

വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് നടത്തിയ വ്യാപകമായ റെയ്ഡിൽ കുട്ടികളും ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ച തടവുകാരും ഉൾപ്പെടെ 22 ഫലസ്തീനികളെ ഇസ്രായിൽ സേന അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബാങ്കിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇസ്രായിൽ സേന ഇന്ന് 27 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 116 പേരെ ഡിസംബർ മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻ്റ് ആൻ്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.