കല്പറ്റ– ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പോലീസാണ് അറസ്റ്റ് ചെയ്തത്. പുനരധിവാസത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസ നിരവധി പേര് വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുള്‍പ്പെടെ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. കയ്യാങ്കളിയിലെത്തിയ പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസ് വ്യാജ പരാതി കെട്ടിച്ചമച്ച് കേസെടുക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group