ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
Browsing: Arrest
തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
സാമൂഹിക പരിപാടിക്കിടെ തോക്കുകള്‍ കൈയിലേന്തി നടന്ന രണ്ടു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തോക്കുകള്‍ കൈയിലേന്തി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.
റിയാദ് – തലസ്ഥാന നഗരയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ മസ്ജിദിൽ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് കത്തി ഉപയോഗിച്ച് മറ്റൊരാളെ കുത്താന്‍…
വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
തലസ്ഥാന നഗരിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഹല്‍ഗാം ബാറ്റ്കോട്ട് സ്വദേശി പര്‍വൈസ് അഹമ്മദ് ജോതര്‍, ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോതര്‍ എന്നിവരാണ് പിടിയിലായത്.
അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ മെയിന്‍ റോഡില്‍ ഡ്രൈവര്‍മാരെ ശല്യം ചെയ്യുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്ത കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു. ഗതാഗത നിയമം ലംഘിച്ച് സംഘം ഡ്രൈവര്‍മാരെ ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് അറിയിച്ചു. പ്രതി മറ്റൊരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ചാരവൃത്തി ആരോപിച്ച് യൂറോപ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി ഇറാന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരി എന്ന വ്യാജേന രാജ്യത്ത് പ്രവേശിച്ച ചാരന് ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തിനിടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കൊഹ്ഗിലുയെ പ്രവിശ്യയില്‍ വെച്ചാണ് യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തത്.