2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.
തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്താനും കണക്ഷനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.