Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ല, 100 സ്ഥാപനങ്ങള്‍ക്ക് പിഴ
    • ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഡ്രോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെലെന്‍സ്‌കി
    • ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയതായി ഇറാന്‍
    • ഹൃദയാഘാതം; അൽഐനിൽ മലയാളി യുവാവ് മരണപ്പെട്ടു
    • കാണാതായ മലപ്പുറം സ്വദേശി മരിച്ച നിലയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളായ സുഫ്‌യാനെയും യൂസുഫിനെയും റിയാദിലെത്തിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം എത്തിയ കുട്ടികളെ പരിശോധനക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള സാധ്യത വിലയിരുത്താനുമായി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.

    വൈദ്യ ശാസ്ത്ര മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനത്തെയും ലോകമെമ്പാടുമുള്ള സങ്കീര്‍ണ്ണമായ അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ പരിചരിക്കുന്നതില്‍ രാജ്യത്തിന്റെ മാനുഷിക ദൗത്യത്തിന്റെ ആഴത്തെയും ഉള്‍ക്കൊള്ളുന്ന ഈ ഉത്തമ മാനുഷിക സംരംഭത്തിന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന സൗദി മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ സൗദി ഭരണാധികാരികള്‍ക്ക് അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതില്‍ സൗദി മെഡിക്കല്‍ സംഘത്തിന്റെ വൈദഗ്ധ്യവും ഗണ്യമായ നേട്ടങ്ങളും ഈ പ്രത്യേക മേഖലയിലെ പ്രമുഖ ആഗോള കേന്ദ്രം എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നും തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭാവി ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ ഉറവിടമാണെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും ഇരട്ടകളുടെ കേസിന് വേഗത്തിലുള്ള പ്രതികരണത്തിനും സൗദി സര്‍ക്കാരിനും ജനങ്ങള്‍ക്കും സയാമിസ് ഇരട്ടകളുടെ കുടുംബം നന്ദി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Siamese Surgery
    Latest News
    ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ല, 100 സ്ഥാപനങ്ങള്‍ക്ക് പിഴ
    23/04/2026
    ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഡ്രോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെലെന്‍സ്‌കി
    23/04/2026
    ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയതായി ഇറാന്‍
    23/04/2026
    ഹൃദയാഘാതം; അൽഐനിൽ മലയാളി യുവാവ് മരണപ്പെട്ടു
    23/04/2026
    കാണാതായ മലപ്പുറം സ്വദേശി മരിച്ച നിലയില്‍
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.