ജിദ്ദ – സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. മക്കയില്‍ രാവിലെ 6:39, മദീനയില്‍ 6:40, റിയാദില്‍ 6:12, ദമ്മാമില്‍ 5:58, ബുറൈദയില്‍ 6:23, ഹായിലില്‍ 6:32, തബൂക്കില്‍ 6:52, അബഹയില്‍ 6:29, ജിസാനില്‍ 6:29, നജ്റാനില്‍ 6:22, അല്‍ബാഹയില്‍ 6:33, അറാറില്‍ 6:35, സകാകയില്‍ 6:38 എന്നിങ്ങിനെയാണ് നമസ്‌കാര സമയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈദ് ഗാഹുകളുമായും മസ്ജിദുകളുമായും ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നമസ്‌കാരം ആരംഭിക്കുന്നതിന് മതിയായ മുമ്പുതന്നെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും എത്തിച്ചേരണമെന്നും മന്ത്രാലയം വിശ്വാസികളോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



