ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായതിനാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ യാത്രാ സുരക്ഷയും മറ്റ് മുന്‍കരുതലുകളും സംബന്ധിച്ച് പ്രധാന വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.