ബീഷ(സൗദി അറേബ്യ)- ബീഷയിലെ നാഗിയയിൽ കാസർക്കോട് സ്വദേശിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. റിയാദിൽ…
ഈ വര്‍ഷത്തെ ഹജിനുള്ള സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സംവിധാനങ്ങളുടെ ഭാഗമായി കൃത്രിമബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഫാല്‍ക്കണ്‍ (സഖ്ര്‍) എന്ന് പേരിട്ട അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളിലും, എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഡ്രോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഏറെ ഉയര്‍ന്ന ഉയരത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഈ ഡ്രോണിന് 40 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും.