പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.