Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് എയര്‍ അടുത്ത മാസം മുതല്‍ മുംബൈ സര്‍വീസ് ആരംഭിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2026 Gulf India Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയര്‍, അടുത്ത മാസം മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. മുംബൈ സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന കമ്പനി ആരംഭിച്ചു. ഓഗസ്റ്റ് 4 ന് റിയാദ് എയര്‍ മുംബൈ സര്‍വീസിന് തുടക്കം കുറിക്കും. ഈ സുപ്രധാന റൂട്ട്, സൗദി അറേബ്യയെ പ്രധാന ആഗോള, പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുക എന്ന റിയാദ് എയറിന്റെ ദൗത്യം ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. റിയാദ് എയര്‍ സര്‍വീസ് നടത്തുന്ന ഒമ്പതാമത്തെ ലക്ഷ്യസ്ഥാനമാണ് മുംബൈ.

    റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും മുംബൈയിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഇടയില്‍ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പനി പ്രതിദിന സര്‍വീസുകള്‍ നടത്തുക. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണികളിലൊന്നായ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് റിയാദ് എയറിന്റെ തന്ത്രപരമായ നീക്കമാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യകത ഇത് നിറവേറ്റുകയും ബിസിനസ്സ് യാത്ര സുഗമമാക്കുകയും ചെയ്യും. പുതിയ റൂട്ട് ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ റിയാദിന്റെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുകയും മുംബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലണ്ടന്‍, മാഡ്രിഡ് പോലുള്ള പ്രധാന അന്താരാഷ്ട്ര തലസ്ഥാനങ്ങളിലേക്ക് നേരിട്ട് കണക്ഷന്‍ നല്‍കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ മാസം റിയാദ് എയര്‍ അതിന്റെ വളരുന്ന ശൃംഖലയിലേക്ക് രണ്ട് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി ചേര്‍ത്തു. സ്‌പെയിനിലെ മലഗ, മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിവാരം മൂന്ന് സര്‍വീസുകള്‍ വീതമാണ് കമ്പനി നടത്തുന്നത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സഹായിക്കാനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളായ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ തന്ത്രപരമായ സ്ഥാനത്തിന് കരുത്തുപകരാനും സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ദേശീയ വിമാന കമ്പനികളുടെ മത്സരശേഷി വര്‍ധിപ്പിക്കാനുമായി 2023 മാര്‍ച്ച് 12 നാണ് റിയാദ് എയര്‍ സ്ഥാപിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Air Riyadh to Mumbai
    Latest News
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026
    ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version