ജിദ്ദ – ഉത്തര ജിദ്ദയിലെ അല്‍ബവാദി സൂഖില്‍ നിയന്ത്രണം വിട്ട കാര്‍ അല്‍ഇന്‍മാ ബാങ്ക് ശാഖയിലേക്ക് പാഞ്ഞുകയറി. ബാങ്കിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത കാറിന്റെ പകുതി ഭാഗം ബാങ്കിനകത്തേക്കാണ് കയറിയത്. ട്രാഫിക് പോലീസും ബന്ധപ്പെട്ട വകുപ്പുകളും മേല്‍നടപടികള്‍ സ്വീകരിച്ചു. കാര്‍ പിന്നീട് അപകട സ്ഥലത്തു നിന്ന് നീക്കം ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.