Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മേഖലാ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നടപടികള്‍ ഇറാന്‍ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2026 Saudi Arabia Gulf Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മേഖലാ സുരക്ഷക്കും ഹോര്‍മുസില്‍ കപ്പല്‍ ഗതാഗത സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സൗദി എണ്ണ ടാങ്കര്‍ വിദിയാനും ഖത്തര്‍ ഗ്യാസ് ടാങ്കര്‍ അല്‍റുകയ്യാത്തിനും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ഈ നിന്ദ്യമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷക്കും ആഗോള ഊര്‍ജ വിതരണ സുരക്ഷക്കും നേരെയുള്ള ആക്രമണമാണ്. ഇത്തരം ആക്രമണങ്ങള്‍ അസ്വീകാര്യമാണ്. ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും, നാവിഗേഷന്‍ സ്വാതന്ത്ര്യവും ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കടന്നുപോകലും ഉറപ്പുനല്‍കുന്ന യു.എന്‍ രക്ഷാ സമിതി 2817-ാം നമ്പര്‍ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണ്. മേഖലയുടെ സുരക്ഷക്കും അന്താരാഷ്ട്ര നാവിഗേഷന്റെയും ഊര്‍ജ വിതരണത്തിന്റെയും സുരക്ഷക്കും ഭീഷണിയായ എല്ലാ നടപടികളും ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യം സൗദി അറേബ്യ ആവര്‍ത്തിക്കുന്നു. ഈ ആക്രമണങ്ങളുടെയും അവയിലുണ്ടായ നാശനഷ്ടങ്ങളുടെയും അവയുടെ എല്ലാ പ്രത്യാഘാതങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.

    ഹോര്‍മുസ് കടലിടുക്കില്‍ സൗദി ടാങ്കര്‍ വിദിയാനും ഖത്തര്‍ ഗ്യാസ് ടാങ്കര്‍ അല്‍റുകയ്യാത്തും ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഇത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണ്. പ്രാദേശിക, അന്തര്‍ദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കാനും മേഖലയുടെ സ്ഥിരതക്ക് ഭീഷണിയായ ഇത്തരം ശത്രുതാപരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നത് തടയാനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ആവര്‍ത്തിച്ചുള്ള ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും പ്രതിരോധാത്മകവുമായ നിലപാട് സ്വീകരിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യയോടും ഖത്തറിനോടുമുള്ള ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യവും, ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമുള്ള പിന്തുണയും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route
    Latest News
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026
    ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version