ദര്‍ബ് ജനറല്‍ ആശുപത്രിയില്‍വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട അല്ഷുഖൈക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് കോട്ടയം തോട്ടക്കാട് സ്വദേശി സന്ധ്യാ സദനത്തില്‍ അനുഷ്മ സന്തോഷ്കുമാറിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലേക്കയച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അനുഷ്മയുടെ മരണം.
കോസ്മെറ്റിക്സ് ഉല്പന്നങ്ങളുടെ ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിക്കുകയും പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുകയും ചെയ്ത സ്ഥാപനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടപ്പിച്ചു. സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. നിയമ വിരുദ്ധ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം സൗന്ദര്യവര്‍ധക ഉല്പന്ന പേക്കറ്റുകള്‍ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഉപഭോക്തൃ ആരോഗ്യത്തിനും സുരക്ഷക്കും നേരിട്ട് ഭീഷണി ഉയര്‍ത്തുന്നു.