Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 7
    Breaking:
    • ഖത്തറില്‍ മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി പ്രാബല്യത്തില്‍
    • ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    • റിയാദ് എയര്‍ അടുത്ത മാസം മുതല്‍ മുംബൈ സര്‍വീസ് ആരംഭിക്കുന്നു
    • സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്
    • സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ നിര്‍ബന്ധിത റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍വന്നതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വക്താവ് തൈസീര്‍ അല്‍മുഫറജ്. റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതിയായി അഞ്ചു ശതമാനമാണ് നല്‍കേണ്ടത്. ഇത് രാജ്യത്തെ എല്ലാ നഗരങ്ങളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന, പ്രത്യേകം നിശ്ചയിച്ച പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വിദേശികള്‍ക്ക് എല്ലാവര്‍ക്കും ബാധകമായ അഞ്ചു ശതമാനം നികുതിക്കു പുറമെ ബന്ധപ്പെട്ട നിയമത്തിനും ബൈലോകള്‍ക്കും അനുസൃതമായി 2 ശതമാനം അധിക ഫീസ് ബാധകമാണെന്ന് തൈസീര്‍ അല്‍മുഫറജ് വ്യക്തമാക്കി.

    ഈ നാല് നഗരങ്ങളില്‍ സൗദികളല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഓരോ നഗരത്തിന്റെയും തനതായ സവിശേഷതകളും വികസന ലക്ഷ്യങ്ങളും കണക്കിലെടുക്കുന്ന വ്യവസ്ഥകളുടെ ഭാഗമാണെന്ന് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി പറഞ്ഞു. മക്കയും മദീനയും അവയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം സംരക്ഷിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഈ നഗരങ്ങളില്‍ പ്രത്യേക പ്രദേശങ്ങള്‍ക്കുള്ളില്‍, അംഗീകൃത നിയമ നടപടിക്രമങ്ങള്‍ക്കനുസൃതമായി, റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. റിയാദും ജിദ്ദയും രാജ്യത്തെ രണ്ട് പ്രധാന സാമ്പത്തിക, നഗര കേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങള്‍ക്കുള്ളില്‍ സൗദി ഇതര ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ സുസ്ഥിരതക്കും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്ന നിലക്ക് നഗരവികസനത്തെ പിന്തുണക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Real estate transaction tax
    Latest News
    ഖത്തറില്‍ മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി പ്രാബല്യത്തില്‍
    07/07/2026
    ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    07/07/2026
    റിയാദ് എയര്‍ അടുത്ത മാസം മുതല്‍ മുംബൈ സര്‍വീസ് ആരംഭിക്കുന്നു
    07/07/2026
    സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്
    07/07/2026
    സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു
    07/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version