ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു.
ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.