ഇറാന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണം ഇറാനില്‍ രോഷാഗ്നി വര്‍ധിപ്പിച്ചതായി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആണവ ബോംബ് സ്വന്തമാക്കാന്‍ ഇറാന് നേതാക്കള്‍ ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഇറാന് ആണവ പദ്ധതി നിയന്ത്രിക്കാന്‍ കരാര്‍ ആവശ്യമാണെന്ന് മൂന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എസ് ആക്രമണങ്ങള്‍ രഹസ്യമായി ആണവായുധം വികസിപ്പിക്കുന്നതിന് ഇറാന് പുതിയ പ്രോത്സാഹനമായി മാറിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് തങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചെന്ന് ഫലസ്തീനിലെ ഹമാസ് പ്രസ്ഥാനം പറഞ്ഞത് നല്ലതാണ്. ഗാസയില്‍ ഈ ആഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ കഴിയുമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.