ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.

Read More

കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍

Read More