നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍

Read More

യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.

Read More