കുവൈത്ത് സിറ്റി: ഇറാന്റെ സൈനിക നീക്കങ്ങളും യുദ്ധസാഹചര്യങ്ങളും മേഖലയിലെ വ്യാപാരത്തെയും ഊർജ കയറ്റുമതിയെയും ബാധിച്ച പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കുവൈത്ത് ബദൽ എണ്ണ കയറ്റുമതി മാർഗങ്ങൾ തേടുന്നു. കുവൈത്തിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി കൂടി ഉൾക്കൊള്ളാൻ തക്കവണ്ണം പൈപ്പ്ലൈൻ ശൃംഖല വികസിപ്പിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുമായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ചർച്ചകൾ ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾ പുനഃപരിശോധിക്കുന്നതിന്റെയും എണ്ണ പൈപ്പ്ലൈനുകൾ, തുറമുഖങ്ങൾ, റെയിൽവേ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ശതകോടി ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ക
ഴിഞ്ഞ ആറു മാസമായി കപ്പൽ ഗതാഗതത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്ന ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക, സുരക്ഷിതമായ പുതിയ വ്യാപാര റൂട്ടുകൾ തുറക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.







