Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 23
    Breaking:
    • സൗദി-യു.എ.ഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു
    • ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുടെ രാജി മാത്രം പോംവഴിയെന്ന് സി.ജെ.പി
    • ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം; ഹോർമുസ് കടലിടുക്കിലെ ഇറാൻ ആധിപത്യം തള്ളി യു.എസ്
    • വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
    • അവർ ഏറെ ധീരരും സാഹസികരും’: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ; രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി-യു.എ.ഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു

    ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ സൗദി-യു.എ.ഇ പാരമ്പര്യവും ചരിത്രബന്ധങ്ങളും വ്യക്തമാക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് നയതന്ത്ര മഞ്ഞുരുകലിന്റെ പുതിയ സൂചന
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിദേശനയങ്ങളിലെ ഭിന്നതകളെ തുടർന്ന് സമീപകാലത്ത് അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന സൗദി അറേബ്യ-യു.എ.ഇ ബന്ധം വീണ്ടും പൂർവ്വസ്ഥിതിയിലേക്ക്. യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിലിനും സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനും യു.എ.ഇ നൽകിയ പിന്തുണയും സിറിയയിലെ നിലപാടുകളും ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്ന തലത്തിലേക്ക് ഇത് വളർന്നിരുന്നില്ല. ഒപെക് പ്ലസിൽ നിന്ന് യു.എ.ഇ പിന്മാറിയപ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാമൂഹിക ബന്ധങ്ങൾ തടസ്സമില്ലാതെ തുടരുകയായിരുന്നു. മാത്രമല്ല, പരസ്പരം നേരിട്ട സുരക്ഷാ ഭീഷണികളിൽ ഇരുരാജ്യങ്ങളും ശക്തമായ പിന്തുണയും അറിയിച്ചിരുന്നു.

    ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ സൗദി-യു.എ.ഇ പാരമ്പര്യവും ചരിത്രബന്ധങ്ങളും വ്യക്തമാക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് നയതന്ത്ര മഞ്ഞുരുകലിന്റെ പുതിയ സൂചന. ഇതിന് പിന്നാലെ, സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദും ഒരുമിച്ചുനിൽക്കുന്ന ചിത്രം സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് എക്‌സിൽ പങ്കുവെച്ചു. സൗദിയും യു.എ.ഇയും തമ്മിലുള്ള സഹോദരബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും കഥ എന്നാണ് അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആർക്കും തകർക്കാനാവാത്ത ആഴത്തിലുള്ള ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാശ് പ്രതികരിച്ചു. പങ്കുവെക്കപ്പെട്ട ചരിത്രവും പൈതൃകവുമാണ് ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്നതെന്നും, ഈ ബന്ധത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകളെ തള്ളിക്കളയേണ്ടത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുടെ ചുമതലയാണെന്നും സൗദി മീഡിയ മന്ത്രി സൽമാൻ അൽദോസാരി അഭിപ്രായപ്പെട്ടു. പൊതുചരിത്രത്തിലും സാഹോദര്യത്തിലും വേരൂന്നിയ ഈ ബന്ധം ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ കാഴ്ചപ്പാടിലൂടെ കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള അൽഹാമിദും വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia UAE
    Latest News
    സൗദി-യു.എ.ഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു
    23/07/2026
    ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുടെ രാജി മാത്രം പോംവഴിയെന്ന് സി.ജെ.പി
    23/07/2026
    ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം; ഹോർമുസ് കടലിടുക്കിലെ ഇറാൻ ആധിപത്യം തള്ളി യു.എസ്
    23/07/2026
    വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
    23/07/2026
    അവർ ഏറെ ധീരരും സാഹസികരും’: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ; രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
    23/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.