മലപ്പുറം: പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കരുവാരക്കുണ്ടിലെ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട് വേറിട്ട അനുഭവമൊരുക്കുന്നു. പ്രകൃതിദത്ത നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഒരേസമയം 250 പേര്‍ക്ക് താമസിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. പുതുതായി ആരംഭിച്ച ഗ്രൂപ്പ് വില്ലകള്‍ക്ക് പുറമെ ലക്ഷ്വറി വില്ലകള്‍, ഫാമിലി ഹട്ടുകള്‍, ഫോറസ്റ്റ് ഹൗസുകള്‍, ഡോര്‍മിറ്ററികള്‍, സ്റ്റുഡിയോ റൂമുകള്‍ തുടങ്ങിയ താമസ സൗകര്യങ്ങളും ലഭ്യമാണ്. കുടുംബസംഗമങ്ങള്‍ക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍ക്കും വിവിധ ഗ്രൂപ്പ് പരിപാടികള്‍ക്കും അനുയോജ്യമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
താമസിക്കുന്ന അതിഥികള്‍ക്കായി വിവിധ വിനോദ സംവിധാനങ്ങളും റിസോര്‍ട്ടിലുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന സ്വിമ്മിംഗ് പൂളുകള്‍, സ്ലൈഡിംഗ് പൂളുകള്‍, കിഡ്‌സ് പൂള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍, കുടുംബാഘോഷങ്ങള്‍, വിവാഹനിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനായി ബാന്‍ക്വറ്റ് ഹാളും മറ്റ് പ്രത്യേക ഹാളുകളും റിസോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രകൃതിയുടെ ശാന്തതയ്‌ക്കൊപ്പം ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട് കരുവാരക്കുണ്ടിലെ വിനോദസഞ്ചാര മേഖലയിലെ ശ്രദ്ധേയമായ കേന്ദ്രമായി മാറുകയാണ്.
ബുക്കിംഗ്: 9746441994, 7594953857, 9895756343. ബുക്കിംഗ് ഹെല്‍പ്ലൈന്‍: 8281443547
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







