Browsing: Saudi

മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബസമേതം ഉംറ ചെയ്ത് ജോലി സ്ഥലമായ ദമാമിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മുംബൈ സ്വദേശി മുഖാദം മുഷ്താഖ് അഹമ്മദ് കുതുബുദ്ധീൻ്റെ മൃതദേഹം മറവ് ചെയ്തു.

അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുണ്ടക്കയം പുഞ്ചവയല്‍ നഗര്‍ ഇടപ്പള്ളില്‍ വെസ്‌ലി ജോണ്‍സണ്‍ എന്ന ജോമോന്‍ (33) ആണ് മരിച്ചത്

കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് നടക്കുന്ന പതിനഞ്ചാമത് എഡിഷൻ ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു

നേരത്തെ സൗദിയില്‍ വെച്ച് വിജയകരമായ ശസ്ത്രക്രിയകളിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ റിയാദ് സീസണ്‍ 2025 ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ബുളിവാര്‍ഡ് വേള്‍ഡിലേക്ക് സന്ദര്‍ശനം സംഘടിപ്പിച്ചു

കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്‌നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് വെളിപ്പെടുത്തി

പാനീയങ്ങളിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട പുതിയ നികുതി നയം 2026 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് വെളിപ്പെടുത്തി