Browsing: Riyadh

നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ പത്തു ടൂറിസം ഓഫീസുകള്‍ ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്‍.

മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്‌), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.

വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.

തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്‌സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.

മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.