റിയാദ്– കൊയിലാണ്ടിയുടെ അഭിമാനമായിരുന്ന എം.എല്‍.എ കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് റിയാദിലെ ‘കൊയിലാണ്ടിക്കൂട്ടം’ ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് റാഷിദ് ദയ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പുഷ്പരാജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, രക്ഷാധികാരി നൗഫല്‍ കണ്ണന്‍കടവ്, നൗഷാദ് കണ്ണന്‍കടവ്, സന്ധ്യ പുഷ്പരാജ്, കേളി കലാസംകാരിക വേദി പ്രതിനിധി സുരേഷ്, കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രതിനിധി അസീസ് നടേരി, ഒഐസിസി പ്രതിനിധി സഞ്ജീര്‍ കൊയിലാണ്ടി, റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി, അസ്ലം പാലത്ത്, കബീര്‍ നല്ലളം സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



