Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 5
    Breaking:
    • ഹൂത്തികൾക്കെതിരായ ആക്രമണം ശക്തമാക്കി സഖ്യസേന; 100ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്തു
    • നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിക്കും; ഇൻഡിഗോയിൽ പറക്കാൻ ചെലവേറും
    • മുട്ടയിടുന്ന കടലാമകളെ ശല്യപ്പെടുത്തിയതിന് ഉക്രേനിയൻ വിനോദസഞ്ചാരികൾക്ക് ഒമാനിൽ ശിക്ഷ
    • മയക്കുമരുന്ന് കടത്ത്: ഇന്ത്യക്കാരൻ അറസ്റ്റിൽ
    • ‘വാഴാലി’ മികച്ച ആൽബം; മെഹ്ഫിൽ ഇന്റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മുട്ടയിടുന്ന കടലാമകളെ ശല്യപ്പെടുത്തിയതിന് ഉക്രേനിയൻ വിനോദസഞ്ചാരികൾക്ക് ഒമാനിൽ ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2026 Gulf Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്- റാസ് അൽഹദ്ദ് ടർട്ടിൽ റിസർവിൽ മുട്ടയിടുന്ന കടലാമകളെ ശല്യപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഉക്രേനിയൻ വിനോദസഞ്ചാരികൾക്ക് ഒമാൻ കോടതി ശിക്ഷ വിധിച്ചു. വാദിം, ഒലേന എന്നിവരെയാണ് സൗത്ത് അൽഷർഖിയയിലെ സൂർ കോടതിയുടെ ക്രിമിനൽ ബെഞ്ച് കുറ്റക്കാരായി കണ്ടെത്തിയത്. രണ്ട് പ്രതികൾക്കും 100 ഒമാനി റിയാൽ പിഴയും ഒരു മാസത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
    സംരക്ഷിത മേഖലയിൽ അതിക്രമം കാട്ടിയ ഇരുവരും വലിയ കടലാമകളുടെ പുറത്ത് കയറുകയും ചെറിയ ആമകളെ കൈകാര്യം ചെയ്യുകയും കടൽത്തീരത്തുകൂടി നീങ്ങുന്ന ആമകളെ തൊടുകയും ശല്യപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ പ്രവൃത്തികൾ വീഡിയോയിൽ പകർത്തി വാദിമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇവർ പോസ്റ്റ് ചെയ്തത്. കടലാമയുടെ പുറംതോടിന് മുകളിൽ ഇരിക്കുന്നതും കുഞ്ഞുങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഇവർ ഈ വീഡിയോ നീക്കം ചെയ്യുകയുണ്ടായി.
    റാസ് അൽഹദ്ദിൽ കടലാമകളെ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 28നാണ് ഒമാൻ എൻവയോൺമെന്റ് അതോറിറ്റി നിയമനടപടികൾ ആരംഭിച്ചത്. മുട്ടയിടുന്ന സ്ഥലങ്ങളിൽ ആമകളെ തൊടുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് അതോറിറ്റി സന്ദർശകരോട് കർശനമായി അഭ്യർഥിച്ചു. വന്യജീവികളെയും പ്രകൃതി സംരക്ഷണ മേഖലകളെയും സംരക്ഷിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    OMAN COURT tourists
    Latest News
    ഹൂത്തികൾക്കെതിരായ ആക്രമണം ശക്തമാക്കി സഖ്യസേന; 100ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്തു
    05/10/2026
    നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിക്കും; ഇൻഡിഗോയിൽ പറക്കാൻ ചെലവേറും
    05/10/2026
    മുട്ടയിടുന്ന കടലാമകളെ ശല്യപ്പെടുത്തിയതിന് ഉക്രേനിയൻ വിനോദസഞ്ചാരികൾക്ക് ഒമാനിൽ ശിക്ഷ
    05/10/2026
    മയക്കുമരുന്ന് കടത്ത്: ഇന്ത്യക്കാരൻ അറസ്റ്റിൽ
    05/10/2026
    ‘വാഴാലി’ മികച്ച ആൽബം; മെഹ്ഫിൽ ഇന്റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
    05/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.