Browsing: qatar

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി ഖത്തര്‍ അറിയിച്ചു

ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം

ദോഹ- പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആഘോഷമായ ഗരംഗാവോ ഒഴിവാക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഗരംഗാവോ ആഘോഷങ്ങൾക്കായി കുട്ടികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. എല്ലാവരും സുരക്ഷ മുൻനിർത്തി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി

ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും മിസൈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍.എന്‍.ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.

ഖത്തറിലെ രണ്ട് പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ. മിസഈദിലെ ഒരു പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ഖത്തർ എനർജിയുടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഊർജ്ജ കേന്ദ്രം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്.

ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത്: ഖത്തർ മുൻ പ്രധാനമന്ത്രി

പ്രാദേശിക സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് ഖത്തറിലെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും നാളെയും (മാർച്ച് 2, തിങ്കൾ) ജീവനക്കാർക്ക് റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) അനുവദിക്കാൻ തീരുമാനിച്ചു.