Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    • ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    • മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍
    • കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല്‍ ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി
    • ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല്‍ ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കനല്‍ ഖത്തര്‍ 'വാമൊഴിയാട്ടം' ചടങ്ങില്‍ നാടന്‍പാട്ടു കലാകാരന്‍ റംഷി പട്ടുവത്തിന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പുരക്‌സാരം കൈമാറുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തര്‍ എന്ന പ്രവാസ ലോകത്തിന്റെ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായ നാടന്‍ പാട്ടു കൂട്ടായ്മയായ കനല്‍ ഖത്തര്‍ സംഘടിപ്പിച്ച ‘വാമൊഴിയാട്ടം 2026’ ശ്രദ്ധേയമായി. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റര്‍ സ്‌കൂള്‍ നാടന്‍പാട്ട് മത്സരവും അവാര്‍ഡ് ദാന ചടങ്ങുമായിരുന്നു മുഖ്യപരിപാടികള്‍. പലതരം സംസ്‌കാരങ്ങളെ വിളിച്ചോതുന്ന നാടന്‍പാട്ടുകള്‍ മനോഹരമായി അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ കൈയ്യടി നേടി.

    കനല്‍ ഖത്തര്‍ പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാഥിതിയായിരുന്നു. കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം നേടിയ നാടന്‍പാട്ട് മേഖലയിലെ പ്രഗത്ഭ കലാകാരന്‍ റംഷി പട്ടുവം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍ നിന്ന് ആദരവ് എറ്റുവാങ്ങി. അവാര്‍ഡ് തുക മീഡിയപെന്‍ ഡയറക്ടര്‍ ബിനുകുമാര്‍ ജേതാവിന് കൈമാറി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വനിതാ വിഭാഗം പ്രതിനിധിയും ഭവന്‍സ് സ്‌കൂള്‍ ഡയരക്ടറുമായ അഞ്ജന മേനോന്‍ പ്രശസ്തിപത്രം കൈമാറി. ഐസിബിഎഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍, ഇന്‍കാസ് ഭാരവാഹി ബോബന്‍, ഗഫൂര്‍ കാലിക്കറ്റ്, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, പ്രേമ ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷൈജു ധമനി സ്വാഗതവും സുധീര്‍ബാബു നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തറിലെ മറ്റൊരു പ്രശസ്തമായ കൈതോല നാടന്‍പാട്ട് സംഘത്തെ കനല്‍ ഖത്തര്‍ ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വാശിയേറിയ നാടന്‍പാട്ട് മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയതും ഭവന്‍സ് സ്‌കൂള്‍ തന്നെയാണ്. കനല്‍ മേളം സമിതിയുടെ മനോഹരമായ ചെണ്ടമേളവും കനല്‍ ഖത്തര്‍ കലാകാരന്മാരും അവാര്‍ഡ് ജേതാവ് റംഷി പട്ടുവവും ചേര്‍ന്ന് കൊണ്ടുള്ള നാട്ടുപാട്ടുകളും കാണികളുടെ മനം കവര്‍ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news nadan pattu qatar
    Latest News
    ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    12/02/2026
    ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    12/02/2026
    മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍
    12/02/2026
    കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല്‍ ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി
    12/02/2026
    ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.