അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ ബാലന്മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു.
Browsing: Palestine
ഗാസ മുനമ്പിനെ ഇസ്രായേൽ പൂർണമായും തകർത്ത് തരിപ്പണമാക്കിയതായി യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ ആരോപിച്ചു.
967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി.
പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും മൂലം ഫലസ്തീന്‍ ബാലിക ഗാസയില്‍ മരിച്ചു. ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പട്ടിണിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്.
ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റി പിരിച്ചുവിടണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു
മൂന്നര ദശകത്തിലേറെയായി കുടുംബ സമേതം താമസിച്ചുവരുന്ന സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍. ജറൂസലമിലെ അല്‍അഖ്സ മസ്ജിദിന് തെക്ക് സില്‍വാനിലെ വാദി ഖദൂം ഡിസ്ട്രിക്ടിലെ തന്റെ വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനായ മാഹിര്‍ അല്‍സലായിമയെ ആണ് ഇസ്രായില്‍ അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റല്‍ നടത്തിയാല്‍ അമിതമായ ചെലവ് നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ അധികൃതര്‍ മാഹിറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ഫലപ്രദമായ അറബ്, അന്താരാഷ്ട്ര പിന്തുണയോടെ ഗാസയിലെ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഗാസ പ്രശ്‌നത്തിനുള്ള ഏക പ്രായോഗിക പരിഹാരമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മുന്‍ ക്വാര്‍ട്ടറ്റ് പ്രതിനിധിയുമായ ടോണി ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി
ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ജൂലൈ 28, 29 തീയതികളില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.