പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.
Monday, June 16
Breaking:
- ട്രംപിനെ വധിക്കാന്‍ ഇറാന് ആഗ്രഹിക്കുന്നു -നെതന്യാഹു
- രക്തം ഭാവി പറയും; രക്തപരിശോധന മുഖേന ആരോഗ്യം പ്രവചിക്കാനാകുമെന്ന് പുതിയ പഠനം
- കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
- നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്
- ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു