സനാ- യമനിലെ തായിസ് പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ഹൂത്തികളുടെ കനത്ത ആക്രമണം. ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണത്തോടൊപ്പം കര മാർഗവും ശക്തമായ ആക്രമണമാണ് നടത്തിയത്. ഏതാനും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യമൻ സൈന്യം വെടിവെച്ചിട്ടു. ഹുദൈദയിലും തായിസിലും ഹൂത്തികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുഭാഗത്തു നിന്നുമായി 100ലധികം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022ലെ ഐക്യരാഷ്ട്രസഭയുടെ സമാധാന കരാറിന് ശേഷം യമനിലെ ഏറ്റവും വലിയ ആക്രമണമാണിത്.
ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ മഖ്ബന, മൗസ, ജബൽ ഹബാഷി തുടങ്ങിയ ഇടങ്ങളിൽ വലിയ മുന്നേറ്റം നടത്തി.
യമനിൽ 17 ദശലക്ഷത്തിലധികം ആളുകളും പട്ടിണിയിൽ: ഐക്യരാഷ്ട്രസഭ മാനുഷിക മേധാവി
ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽപ്പാതയായ ബാബ് അൽ മൻദപ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമവും ഹൂത്തികൾ നടത്തുന്നുണ്ട്.
വീടുകൾക്ക് നേരെയും അഭയാർത്ഥി ക്യാമ്പുകൾക്ക് സമീപവും പടിഞ്ഞാറൻ തായിസിലെ ഒരു സ്കൂളിന് നേരെയും ഹൂത്തികൾ പീരങ്കി, മിസൈൽ ആക്രമണം നടത്തി.
