റിയാദ് – നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. മന്ത്രി തൗഫീഖ് അല്‍റബീഅ്. ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നുസുക് വഴിയുള്ള ബുക്കിംഗ് വികസിപ്പിച്ചത് പ്രവേശന നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതമാക്കിയത് റൗദ ശരീഫിലേക്കുള്ള പ്രതിദിന സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 7,000 ല്‍ നിന്ന് 54,000 ആയി വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
നുസുക് ആപ്ലിക്കേഷന്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകളെയും ലക്ഷ്യമിടുന്നു. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്ന നുസുകിന്റെ അടുത്ത പതിപ്പിനായി വിശ്വസനീയമായ ശരീഅത്ത് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം വികസിപ്പിക്കാന്‍ മന്ത്രാലയം ശ്രമിക്കുക്കുന്നുണ്ടെന്നും ഹജ്ജ്, ഉംറ മന്ത്രി പറഞ്ഞു. ആഗോള നേതൃത്വത്തിലേക്ക്, ഡിജിറ്റല്‍ ഗവണ്‍മെന്റിലെ ഇന്നൊവേഷനും നിര്‍മിത ബുദ്ധിയും എന്ന വിഷയത്തില്‍ നടന്ന ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറം 2025 ന്റെ ഭാഗമായ മന്ത്രിതല സെഷനില്‍ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍റബീഅയെ കൂടാതെ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ എന്നിവരും പങ്കെടുത്തു.



